ദോഹ: ഖത്തറിൽ ഇനി സമൂഹ മാധ്യമങ്ങൾ വഴിയുള്ള കൊവിഡ് അപ്ഡേഷൻ ആഴ്ചയിലൊരിക്കൽ. മേയ് 30 മുതൽ എല്ലാ തിങ്കളാഴ്ചയും അതത് ആഴ്ചയിലെ കൊവിഡ് സ്റ്റാറ്റസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കും. പ്രതിദിന കൊവിഡ് കണക്ക് പ്രഖ്യാപനം ഞായറാഴ്ച വരെ മാത്രം.
ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വിശദമാക്കിയത്. എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ദിവസവും രാജ്യത്തെ കൊവിഡ് കണക്കുകളും, രോഗികളുടെ വിശദാംശങ്ങളും, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണവുമെല്ലാം പ്രസിദ്ധീകരിക്കും.
2020ൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതലാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രതിദിന കേസുകളുടെയും മരണങ്ങളുടെയും ഉൾപ്പെടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. മന്ത്രാലയത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള പേജുകളിൽ രോഗവ്യാപന കണക്കുകൾ മുടങ്ങാതെ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.
STORY HIGHLIGHTS: Covid Figures Are No Longer Announced On Social Media Announced By Quatar Health Ministry