Politics

റിലീസിന് മുമ്പ് ബോളിവുഡിലേക്ക്; 'ഉടല്‍' ഹിന്ദി പതിപ്പ് ഒരുങ്ങുന്നു



ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ‘ഉടല്‍’ റീമേക്കിന് ഒരുങ്ങുന്നു. ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളുടെ പതിപ്പ് ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസ് അറിയിച്ചു. ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിര്‍വഹിക്കുക.

‘ഉടല്‍ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്’- ഗോകുലം ഗോപാലന്‍ പറഞ്ഞു.

ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. അവരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല്‍ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.

 20നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ആണ്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Story Highlights; Malayalam film Udal for Hindi remake



Source hyperlink

Leave a Reply

Your email address will not be published.

close