ആലപ്പുഴ: കെ റെയിലിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ വീണ്ടും രംഗത്ത്. വികസനത്തെപറ്റി പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതെന്നും കേരളത്തിൽ മാത്രമായി എന്താണ് പരിസ്ഥിതി പ്രശ്നമെന്നും സജി ചെറിയാൻ ചോദിച്ചു.
കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം. എന്നാൽ ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നെന്നും മന്ത്രി വിമർശിച്ചു. ആലപ്പുഴയിൽ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാവാത്തത്. ഹൈ സ്പീഡ് വന്നാലെന്താ ചാടിപ്പോവും മറിഞ്ഞു പോവും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം,’ മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരെന്നും 400 കിലോ മീറ്റർ എങ്കിലും വേണമെന്നും അങ്ങനെ പദ്ധതികൾ വന്നാലെ നാട് വികസിക്കൂയെന്നും മന്ത്രി പറഞ്ഞു.
story spotlight: Saji Cherian ask if water is underneath the earth why not flood proper now