Politics

ബിജെപിക്ക് സെഞ്ച്വറി; രാജ്യസഭയില്‍ അംഗബലം നൂറിലെത്തി


ന്യൂഡല്‍ഹി: രാജ്യസഭയില്‍ അംഗസംഖ്യ നൂറ് തികച്ച് ബിജെപി. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യസഭയില്‍ അംഗബലം നൂറിലെത്തുന്നത്. 1990 നു ശേഷം 100 സീറ്റ് തികയ്ക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണു ബിജെപി. 1990 ല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളുണ്ടായിരുന്നു.

245 അംഗ രാജ്യസഭയില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും നൂറിലെത്തിയതോടെ, ബിജെപിയുടെ കരുത്തു വര്‍ധിക്കും. അസം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ രാജ്യസഭാ സീറ്റ് വീതം വിജയിച്ചതോടെയാണ് ബിജെപിയുടെ അംഗബലം നൂറിലെത്തിയത്.

നാഗലാന്റില്‍ നിന്നും ബിജെപി മഹിളാമോര്‍ച്ച പ്രസിഡന്റ് ഫാങ്ങ്‌നോണ്‍ കൊന്യാക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാഗാലാന്റില്‍ നിന്നും രാജ്യസഭയിലെത്തുന്ന ആദ്യ ബിജെപി എംപിയാണ് കൊന്യാക്. അതേസമയം ബിജെപി ത്രിപുര അധ്യക്ഷന്‍ മണിക് സാഹ സംസ്ഥാനത്ത് നിന്നുള്ള ഏക രാജ്യസഭാ സീറ്റിലും വിജയിച്ചു. സംസ്ഥാനത്ത് നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ആദ്യ ബിജെപി അംഗമാണ് മണിക് സാഹയും.

വോട്ടെടുപ്പ് നടന്ന അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ ബിജെപിയും സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് വിജയിച്ചത്. ഇത്തവണ ആദ്യമായി കോണ്‍ഗ്രസിന് അസമില്‍ നിന്ന് രാജ്യസഭാ എംപിയില്ല.

ഈ വര്‍ഷാവസാനം ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, അടുത്ത വര്‍ഷം കര്‍ണാടക എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ അംഗസംഖ്യ ഉയര്‍ത്താന്‍ നിര്‍ണായകമാണ്. തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട് ബിജെപി നൂറില്‍ നിന്ന് താഴേക്ക് പോകുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍

STORY HIGHLIGHTS: BJP contact the 100 seat mark within the Rajya Sabha



Source hyperlink

Leave a Reply

Your email address will not be published.

close