Politics

പത്താം വളവിൽ ഒരു ചായക്കടയുണ്ട്, എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്’; ഇന്ദ്രജിത്ത്


സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന ‘പത്തം വളവ്’ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ കഥ പോലെ തന്നെ ‘പത്താം വളവ്’ എന്ന പേരിനും വളരെ പ്രാധാന്യമുണ്ട് എന്നാണ് ഇപ്പോൾ നടൻ ഇന്ദ്രജിത്ത് പറയുന്നത്.

‘പത്താം വളവ്’ എന്ന സ്ഥലത്തു നിന്നാണ് സിനിമയുടെ ചുരുളുകൾ അഴിഞ്ഞുകൊണ്ടുള്ള കഥ ആരംഭിക്കുന്നത് എന്നും, കഥയുടെ തുടക്കത്തിലും അവസാനത്തിലും പത്തം വളവ് പ്രധാനപ്പെട്ട ഒരു സ്ഥലമാണ് എന്നും ഇന്ദ്രജിത്ത് പറയുന്നു. ‘പത്താം വളവ്’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ പേരിന്റെ പ്രത്യേകതയെ കുറിച്ച് പറഞ്ഞത്.

ഇന്ദ്രജിത്ത് പറഞ്ഞത്

പത്തം വളവിൽ ഒരു ചായക്കടയുണ്ട്. അവിടെ വച്ചാണ് ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. പത്താം വളവ് ഒരു മെയിൻ പോയിന്റാണ്. അവിടെ നിന്ന് സോളമന്റെ (സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം) വീട്ടിലേക്ക് കുറച്ചു ദൂരം മാത്രമേ ഒള്ളു. സോളമനുമായി വരുമ്പോഴും അതിനു മുൻപും നടക്കുന്ന സംഭാഷണങ്ങൾ ഏറെയും ഈ പത്താം വളവിലെ ചായക്കടയിൽ വച്ചാണ് നടക്കുന്നത്. അത്തരത്തിൽ സിനിമയിലെ വളരെ പ്രാധ്യാന്യമുള്ള ഒരു ലൊക്കേഷനാണ് പത്താം വളവ്

പത്താം വളവ് ശെരിക്കും ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ്. ത്രില്ലറാണ്. എല്ലാ കഥാപാത്രങ്ങൾക്കും പെർഫോർമൻസിനു സാധ്യതയുള്ള ഒരു സിനിമയാണ് ഇത്. പ്രധാന കഥാപാത്രങ്ങൾ എന്ന് പറയുന്ന വളരെ കുറച്ചേ ഉള്ളങ്കിലും വളരെ ആഴത്തിലുള്ള കഥാപാത്രമാണ് എല്ലാവരും കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രം ഈ മാസം 13 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.

Story highlights: There is a tea store on the Pathaam Valavu, and all of it begins there ‘; Indrajith



Source hyperlink

Leave a Reply

Your email address will not be published.

close