Politics

കോഹ്ലിയുടെ 100-ാം ടെസ്റ്റില്‍ രോഹിതിന് ടോസ്; ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു


ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ 100-ാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടീം ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ നാണയഭാഗ്യം രോഹിത് ശര്‍മയെ അനുഗ്രഹിക്കുകയായിരുന്നു.

അവസാന രണ്ടു ദിങ്ങളില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രോഹിതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രണ്ടു പേസര്‍മാരും മൂന്നു സ്പിന്നര്‍മാരും ആറു ബാറ്റ്‌സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ യുവതാരം മായങ്ക് അഗര്‍വാളാണ് രോഹിതിനൊപ്പം ഇന്നിങ്‌സ് തുറക്കുക. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്നു പുറത്തായ ചേതേശ്വര്‍ പൂജാരയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും പകരം ഹനുമ വിഹാരിയും ശ്രേയസ് അയ്യരും ഇടംപിടിച്ചു. വിഹാരി മൂന്നാം നമ്പറിലും ശ്രേയസ് അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യും.

കരിയറിലെ നാഴികക്കലാകുന്ന മത്സരം കളിക്കുന്ന കോഹ്ലിയാണ് നാലാം നമ്പറില്‍. ആറാമനായി റിഷഭ് പന്തും ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ്. സ്‌പെഷലിസ്റ്റ് സ്പിന്നറായി സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിനൊപ്പം യുവതാരം ജയന്ത് യാദവാണ് ടീമില്‍ ഇടംനേടിയത്. മുഹമ്മദ് ഷമിയും ഉപനായകന്‍ ജസ്പ്രീത് ബുംറയുമാണ് പേസ് ബാറ്ററി കൈകാര്യം ചെയ്യുന്നത്.

ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. 300 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മണ്ണില്‍ ജയിക്കാനായിട്ടില്ലെന്ന പതിവ് മാറ്റാനാണ് തങ്ങളുടെ ശ്രമമെന്നു ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ പറഞ്ഞു.



Source link

Leave a Reply

Your email address will not be published.