Politics

‘ആ പോസ്റ്റ് ഇട്ടത് ഓര്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നും’; വൈറല്‍ കുറിപ്പിനെക്കുറിച്ച് ടൊവിനോ


അഭിനയ മികവ് കൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് ടൊവിനോ തോമസ്. ‘മിന്നല്‍ മുരളി’എന്ന ചിത്രത്തിന് ശേഷം പാന്‍ ഇന്ത്യന്‍ ഹീറോയായി താരം മാറി. മിന്നല്‍ മുരളിക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊവിനോ പങ്കുവച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പത്ത് വര്‍ഷം മുമ്പുള്ള പോസ്റ്റിനെക്കുറിച്ച് പറയുകയാണിപ്പോള്‍ ടൊവിനോ. നന്നായി അധ്വാനിച്ചത് കൊണ്ടാണ് താന്‍ ഈ നിലയില്‍ എത്തിയതെന്ന് താരം പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘അതൊരു പ്രവചനമായിരുന്നില്ല. നന്നായി അധ്വാനിച്ചതുകൊണ്ട് മാത്രമാണ്. എഴുതി വച്ച ശേഷം പണിയെടുക്കാമെങ്കില്‍ ആര്‍ക്കും പറ്റുന്ന കാര്യമാണ്. ആ പോസ്റ്റ് എഴുതുന്ന കാലയളവില്‍ എനിക്ക് വെറും ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ് മാത്രമാണ് പ്രായം. അന്നുവരെ യാതൊരു സിനിമ പശ്ചാത്തലവും ഇല്ലാത്ത ഒരു പയ്യന്‍. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പറയുമ്പോള്‍ ആദ്യം കളിയാക്കിയുള്ള ചിരിയാണ് പലയിടത്തുനിന്നും കിട്ടിയിട്ടുള്ളത്. അതെന്റെ ഉച്ചഭ്രാന്തായി മാത്രം കണ്ടിട്ടുള്ളവരായിരുന്നു ചുറ്റും. അത്തരത്തില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴുണ്ടായ വികാര വിക്ഷോപം മാത്രമായിരുന്നു ആ പോസ്റ്റ്. ഇന്ന് ആ പോസ്റ്റ് ഇട്ടത് ഓര്‍ക്കുമ്പോള്‍ എന്തോപോലെ തോന്നും. കാരണം എന്റെ സന്തോഷങ്ങളും സങ്കടങ്ങളും സോഷ്യല്‍ മീഡിയയില്‍ വിളിച്ച് പറയേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയല്ല ഇന്നു ഞാന്‍’. ടൊവിനോ പറഞ്ഞു.

2011 ജൂണിലാണ് വൈറലായ ടോവിനോയുടെ കുറിപ്പ് പോസ്റ്റ് ചെയ്തത്. ‘ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവനെന്ന് എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഉയരങ്ങളില്‍ എത്തുകതന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’- ഇങ്ങനെയായിരുന്നു ടൊവിനോയുടെ കുറിപ്പ്.

Story highlights; Tovino Thomas about viral Facebook post



Source link

Leave a Reply

Your email address will not be published.