Politics

അണ്ണാച്ചി, പൊറോട്ടയടിക്കാരന്‍ മുത്തു മാസ്റ്റര്‍; മകളെ വളര്‍ത്താന്‍ മൂന്ന് പതിറ്റാണ്ട് പുരുഷ വേഷം കെട്ടി വിധവയായ അമ്മ


തൂത്തുക്കുടി: മകളെ വളർത്താൻ മൂന്ന് പതിറ്റാണ്ടോളം പുരുഷനായി ജീവിച്ച് ഒരമ്മ. തൂത്തുക്കുടിയിലെ കട്ടുനായ്ക്കൻപട്ടി പേച്ചിയമ്മാളാണ് മകളുടെ ഭാവി മുന്നിൽ കണ്ട് പുരുഷ വേഷം സ്വയം സ്വീകരിച്ചത്. ഭർത്താവിന്റെ അകാലമരണശേഷമാണ് പേച്ചിയമ്മാൾ ‘ആണായി’ മാറുന്നത്.

ഇതുപതാം വയസിൽ വിവാഹം കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷമാണ് പേച്ചിയമ്മാളിന് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവിനെ നഷ്ടമാകുന്നത്. അധികം വെെകാതെ പിറന്ന പെൺകുട്ടിയെ വളർത്താൻ ജോലി അന്വേഷിച്ചു തുടങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പുനർവിവാഹത്തിനൊരുങ്ങാതെ പേച്ചിയമ്മാൾ വേഷം മാറി മുത്തുവായി മാറാൻ തീരുമാനമെടുക്കുകയായിരുന്നു.

മു‌‌ടി ക്രോപ്പ് ചെയ്ത് ലുങ്കിയും ഷർട്ടുമിട്ട് കാഴ്ചയിൽ പുരുഷനായി മാറിയ പേച്ചിയമ്മക്ക് ആദ്യ മൂന്ന് വർഷക്കാലം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ചെന്നെയിലും തൂത്തുക്കുടിയിലുമായി ഹോ‌‌ട്ടലുകളിലും, ചായക്കടകളിലും ജോലി തുടങ്ങി. അക്കാലത്ത് അണ്ണാച്ചി എന്നായിരുന്നു വിളിപ്പേര്. പിന്നീട് ചായക്കടയിലെ പൊറോട്ടയുണ്ടാക്കലിൽ ഏർപ്പെട്ടപ്പോൾ മുത്തു മാഷുമായി.

”ഞാൻ ഒരുപാട് ജോലികൾ ചെയ്തു. പെയിന്ററായി, ചായ വിൽപ്പനക്കാരനായി, നൂറു ദിവസത്തെ തൊഴിലുറപ്പ് ജോലികളുടെ ഭാ​ഗമായി. ലഭിക്കുന്ന ഓരോ അണപോലും എന്റെ മകളുടെ സുരക്ഷിതമായ ജീവിതത്തിനുവേണ്ടിയായിന്നുവെന്നും” പേച്ചിയമ്മാൾ പറഞ്ഞു. അതിനിടക്ക് തിരിച്ചറിയൽ രേഖകളായ വോട്ടർ ഐഡിയിലും, ആധാറിലും, ബാങ്ക് അക്കൗണ്ടുകളിലും മുത്തു എന്ന പേര് വന്നുവെന്നും പേച്ചിയമ്മാൾ കൂട്ടിച്ചേർത്തു.

പുരുഷവേഷം അണിഞ്ഞത് തൊഴിൽ മേഖലയിൽ സുരക്ഷിതത്വം നൽകിയെന്ന് അവർ തുറന്നുപറഞ്ഞു. സ്ത്രീകൾക്ക് ബസ്സുകളിൽ സൗജന്യ യാത്രയെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോഴും പുരുഷന്മാർക്ക് ഇടകലർന്ന് യാത്ര ചെയ്തതും, പുരുഷന്മാരുടെ ശൗചാലയങ്ങൾ ഉപയോ​ഗിച്ച അനുഭവങ്ങളും അവർ പങ്കുവെച്ചു.

മകൾ ഷൺമുഖസുന്ദരിക്കും ഏറ്റവും അടുപ്പമുള്ള വിരലിലെണ്ണാവുന്നവർക്കും മാത്രമെ തന്റെ പോരാട്ടത്തെക്കുറിച്ച് അറിഞ്ഞിരുന്നുള്ളുവെന്നും പേച്ചിയമ്മ പറഞ്ഞു.

Story Highlights: Tamil girls disguised as males so as to increase her daughter



Source hyperlink

Leave a Reply

Your email address will not be published.

close